അബു ഹാജിക്ക് ദുബായ് കെഎംസിസി സ്വീകരണം നൽകി

ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ കാലൊടി അബു ഹാജിക്ക് ദുബൈ കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി. ദുബായ് നാദൽഹമറിൽ വെച്ചു നടന്ന പരിപാടിയിൽ ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി. ടി അഷ്‌റഫ്‌ മാസ്റ്റർ അത്യക്ഷത വഹിച്ചു. ദുബായ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ സിവി അഷ്‌റഫ്‌ ഉദ്ഘടനം ചെയ്തു.

മുൻകാല കെഎംസിസി നേതാവും മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷററുമായ അബുഹാജിക്ക് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഉപഹാരം സി.വി അഷ്‌റഫ്‌ നൽകി. ദുബായ് – മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി എ. പി ഫക്രുദീൻ മുഖ്യ പ്രഭാഷണം നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറി സൈദ് വരിക്കോട്ടിൽ, മാറാക്കര പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികളായ ജലീൽ കൊന്നക്കൽ, സി. പി അയ്യൂബ് , നൗഷാദ് നാരങ്ങാടൻ, ടി. പി അബ്ദുറഹ്മാൻ, അഹ്മദ് ശരീഫ് തൊഴലിൽ, ജാഫർ പതിയിൽ, എ. പി ശിഹാബ്, അക്ബർ ചെരട എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബാപ്പു ചേലക്കുത്ത് സ്വാഗതവും സമീർ വാപ്പു നന്ദിയും പറഞ്ഞു