മലയാളി താമസസ്ഥലത്ത് മരണപ്പെട്ടു

0
1802

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു. തൃശൂര്‍ വെസ്റ്റ് ചേര്‍പ്പ് സ്വതേശി സത്യനാണ് (60) ജിസാനിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ‘ബഖാലത്തു ഷല്ലാല്‍’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന സത്യന്‍. 30 വര്‍ഷത്തോളമായി പ്രവാസിയാണ്.

ഉച്ച ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബൈഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്- മണിയാംപറമ്പില്‍ കൃഷ്ണന്‍ നായര്‍. അമ്മ- മാധവി അമ്മ. ഭാര്യ- ഇന്ദിര. രണ്ട് പെണ്‍മക്കളുണ്ട്. മൃതദേഹം ബെയ്ശ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനവുമായി ജല സാംസ്‌കാരിക സംഘം പ്രവര്‍ത്തകരായ ദേവന്‍ വെന്നിയൂര്‍, ഹനീഫ മൂന്നിയൂര്‍, ഷാജി പരപ്പനങ്ങാടി എന്നിവര്‍ രംഗത്തുണ്ട്