റിയാദ്: ഈ വർഷത്തെ വിശുദ്ധ റമദാനിൽ മുപ്പത് ദിവസം ലഭിക്കുമെന്ന് അൽ ഖസീം യൂണിവേഴ്സിറ്റിയിലെ മുൻ കാലാവസ്ഥാ വിഭാഗം പ്രൊഫസർ ഡോ: അബ്ദുല്ല അൽ-മിസ്നദിന്റെ നിരീക്ഷണം. ഈ വർഷം റമളാൻ 30 ദിവസങ്ങൾ ലഭിക്കുമെന്നും മെയ് 2 നായിരിക്കും ചെറിയ പെരുന്നാളെന്നും രാജ്യത്തെ പ്രമുഖ ഗോള ശാസ്ത്രജ്ഞൻ കൂടിയായ മിസ്നദ് പറഞ്ഞു.
ചാന്ദ്ര വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ, കാഴ്ച തടയുന്ന മേഘങ്ങളോ പൊടികളോ അന്തരീക്ഷത്തിൽ ഇല്ലെങ്കിൽ, അടുത്ത ഏപ്രിൽ രണ്ട് ശനിയാഴ്ച റമദാൻ മാസത്തിന്റെ ആരംഭം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റമദാൻ 30 ദിവസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കണക്കുകൾ പ്രകാരം മെയ് 2 തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഊദിയിൽ മാസം കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നോമ്പ്, പെരുന്നാൾ എന്നിവ പ്രഖ്യാപിക്കുന്നത്. ഇതിനായുള്ള നിരീക്ഷണ സമിതികൾ പ്രത്യേക കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തി സുപ്രീം കോടതിയുടെ പ്രഖ്യാപനത്തോടെയാണ് ഇവ ആചരിക്കുക. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയായിരുന്നു റജബ് 1 ആരംഭം




