ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ കാറിടിച്ചു. അപകടത്തിൽ പെട്ടെങ്കിലും കുട്ടി മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. ബസിന്റെ വലതുവശത്തുള്ള സ്റ്റോപ്പ് കണക്കാക്കി പെൺകുട്ടി ബസ്സിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതും ബസിന് അരികിലൂടെ പാഞ്ഞെത്തിയ കാർ കുട്ടിയെ ഇടിക്കുകയായിരുന്നു. ഒരേ ദിശയിൽ ബസിനോട് ചേർന്ന് വരുന്ന കാർ ശ്രദ്ധിക്കാതെ കുട്ടി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇടിയേറ്റ പെൺകുട്ടി കാറിനടുത്ത് നിലത്തു വീണു.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ജുബൈൽ റോയൽ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. അപകടത്തിന്റെ കാരണങ്ങൾ പരിശോധിച്ചുവെന്നും ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഗതാഗത വകുപ്പ് തുടർനടപടികൾ സ്വീകരിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തുകയും സുരക്ഷാ നടപടിക്രമങ്ങളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിദ്യാർത്ഥികളെ ഇറക്കുന്നതിനുമുള്ള നടപടികൾ വിലയിരുത്തി.
അപകടത്തിന്റെ വസ്തുതകളും വിശദാംശങ്ങളും അറിയാൻ ബസിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വീഡിയോ 👇




