റിയാദ്: എല്ലാ വർഷവും ഫെബ്രുവരി 22-ന് സ്ഥാപക ദിനത്തിൽ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും ഇന്ന് ശനിയാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി പ്രഖ്യാപിച്ചു.
സഊദി അറേബ്യ സ്ഥാപിതമായ ദിനം എന്ന പേരില്‍ ഫെബ്രുവരി 22 ന് പൊതു അവധി ദിനമായി ഭരണാധികാരി സൽമാൻ രാജാവ് രണ്ട് ദിവസം മുമ്പാണ് പ്രഖ്യാപനം നടത്തിയത്. സഊദി സ്ഥാപിതമായ ദിനം എന്നതിന്റെ സന്തോഷ സൂചകമായാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ, രാജ്യത്ത് പുതിയൊരു ഔദ്യോഗിക അവധി ദിനം കൂടി ഉണ്ടാകും.
1727 ഫെബ്രുവരിയിലായിരുന്നു ഇമാം മുഹമ്മദ് ബിൻ സഊദിൻ്റെ നേതൃത്വത്തിൽ ആദ്യ സഊദി രാഷ്ട്രം സ്ഥാപിച്ചത്.
എന്നാൽ, 1932 ൽ ഭിന്നിച്ച് നിന്നിരുന്ന വിവിധ സ്റ്റേറ്റുകളെ കിംഗ്ഡം ഓഫ് സഊദി അറേബ്യ എന്ന ഒരൊറ്റ സ്റ്റേറ്റ് ആക്കി അബ്ദുൽ അസീസ് രാജാവ് മാറ്റിയതിൻ്റെ ഓർമ്മക്കാണൂ ദേശീയ ദിനം ആചരിക്കുന്നത്. എല്ലാ വർഷവും സെപ്തംബർ 23 നാണ് സഊദി ദേശീയ ദിനം. പ്രസ്തുത ദിവസം രാജ്യത്ത് പൊതു അവധി ദിനമാണ്. മുൻ ഭരണാധികാരി അന്തരിച്ച അബ്ദുല്ല രാജാവായിരുന്നു
ദേശീയ ദിനത്തിനു എല്ലാ വിഭാഗങ്ങൾക്കും പൊതു അവധി നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നത്.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
എന്തുകൊണ്ടാണ് സഊദി സ്ഥാപക ദിനം തീരുമാനിച്ചത്?, ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?




