ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യ ജാലികക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ ഐക്യദാർഢ്യം സംഘടിപ്പിക്കും. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ ജനുവരി 28ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ജിദ്ദയിലെ മത – രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി എന്നിവർ അറിയിച്ചു.




