23 മുതൽ 27 വരെ പല പ്രദേശങ്ങളിലും കടുത്ത തണുപ്പും മഴയും ശക്തമായി തുടരും

0
2944

റിയാദ്: പ്രൈമറി, കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോൾ ആദ്യ ആഴ്ചയിലെ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രത്യേക ബുള്ളറ്റിൻ പുറത്തിറക്കി.

23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ, രാജ്യത്തിന്റെ വടക്കൻ, മധ്യ പ്രദേശങ്ങളിലും ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലും കാലാവസ്ഥ അതിശൈത്യമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വിശദീകരിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ എത്തിയേക്കാം.

വടക്ക്, പടിഞ്ഞാറൻ മേഖലകളിലും തുടർന്ന് മധ്യഭാഗത്തും കിഴക്കും വാരാന്ത്യത്തിൽ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. ആകാശം മേഘാവൃതമായി തുടരുമെന്നും അൽ-ജൗഫ് മേഖലകളിലും വടക്കൻ അതിർത്തികളിലും തബൂക്കിലും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയില്ലെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേർത്തു.

വാർത്തകൾക്കായി 👇

https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O