റിയാദിൽ കൊറോണ ബാധിച്ച സ്ത്രീയിൽ നിന്ന് സിസ്റ്റിക് ട്യൂമർ വിജയകരമായി പുറത്തെടുത്തു

0
2552

റിയാദ്: വിദഗ്ധ മെഡിക്കൽ സംഘം നാൽപ്പത് വയസ്സുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് സിസ്റ്റിക് ഡെർമോയിഡ് ട്യൂമർ വിജയകമായി നീക്കം ചെയ്തു. റിയാദിലെ താദിഖ് ജനറൽ ഹോസ്പിറ്റലിലെ ഒരു സംഘമാണ് കൊവിഡ് ബാധിച്ച രോഗിയായ യുവതിയുടെ വയറ്റിൽ നിന്ന് വലിയ ട്യൂമർ ഒഴിവാക്കിയത്.

കഠിനമായ വയറുവേദനയും കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ബുദ്ധിമുട്ടുകളുമായാണ് നാൽപ്പത് വയസ്സുള്ള സ്ത്രീയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മുൻകരുതൽ നടപടികൾ പാലിച്ച് സൂക്ഷ്മമായ ക്ലിനിക്കൽ പരിശോധന നടത്തിയ മെഡിക്കൽ സംഘം രോഗിയുടെ അണ്ഡാശയത്തിന്റെ വലതു ഭാഗത്ത് ഒരു ഡെർമോയിഡ് സിസ്റ്റ് ട്യൂമർ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 14 സെന്റീമീറ്റർ നീളവും 10 സെന്റീമീറ്റർ വീതിയുമുള്ള സിസ്റ്റിക് ട്യൂമർ ആണ് നീക്കം ചെയ്തത്.

താദിഖ് ഗവർണറേറ്റ് ജനറൽ ഹോസ്പിറ്റൽ ഡയറക്ടർ സ്പെഷ്യലിസ്റ്റ് നാസർ ബിൻ സാദ് അൽ ഒസൈമി, ഡോ: നോഹ, ഡോ: ഹാലയും ഉൾപ്പെടുന്ന സംഘമാണ് ട്യൂമർ നീക്കം ചെയ്തത്.