ജിദ്ദയിൽ റസ്‌റ്റോറന്റിൽ വിൽപ്പനയ്‌ക്കായി തയ്യാറാക്കിയ ഷവർമയിൽ എലി, വീഡിയോ പുറത്ത് വന്നതോടെ നടപടി ആവശ്യപ്പെട്ട് ഉപഭോക്താകൾ

0
10016

ജിദ്ദ: ജിദ്ദയിലെ ഒരു റസ്‌റ്റോറന്റിൽ വിൽപ്പനയ്‌ക്കായി തയ്യാറാക്കിയ ഷവർമ സ്റ്റാൻഡിൽ കയറി എലി തിന്നുന്ന വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധാവുമായി ഉപഭോക്താക്കൾ. ജിദ്ദയിലെ അൽ-ബാഗ്ദാദിയയിലെ ഒരു പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനുള്ളിലാണ് എലി ഷവർമ മാംസം കഴിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റെസ്റ്റോറന്റ് ജീവനക്കാരുടെ അഭാവത്തിലാണ് വിൽ‌പനയ്‌ക്കായി തയാറാക്കിയ “ഷവർമ” യുടെ ശൂലത്തിൽ എലി കയറുകയും അത് കഴിക്കുകയും ചെയ്യുന്നത്. അതേസമയം വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ രോഷവും നീരസവും സൃഷ്ടിച്ചു. റസ്റ്റോറന്റിനെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.

വീഡിയോ 👇