റിയാദ്: സോഷ്യൽ മീഡിയ വഴി യുവതിയായ സ്പോൺസർക്കെതിരെ അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനെ സഊദി അറേബ്യ നാട് കടത്തി. കിഴക്കൻ സഊദിയിലെ ജുബൈലിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സുരേന്ദ്ര കുമാറിനെയാണ് നാല് മാസത്തെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തിയത്. സഊദിയിലേക്ക് ആജീവനാന്ത വിലക്കോടെയാണ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി നാട്ടിലേക്കയച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, ഫേസ് ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയായ തന്റെ സ്പോൺസറെ കുറിച്ചാണ് ഇയാൾ ഇല്ലാക്കഥകൾ മെനഞ്ഞു അപവാദങ്ങൾ പ്രചരിപ്പിച്ചതാണ് കേസ്.
സ്പോൺസർ സ്ഥിരമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായും മാനസികമായി ഇവരുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും തന്നെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രചാരണങ്ങൾക്കൊപ്പം യുവതിയുടെ നമ്പറിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാനാവുമെന്നും ഇദ്ദേഹം പോസ്റ്റുകൾ നടത്തിയിരുന്നു. സംഭവം യുവതിയുടെ ശ്രദ്ധയിൽ പെട്ടത്തോടെ നടത്തിയ അന്വേഷണത്തിൽ ഈ പോസ്റ്റുകൾ സുരേന്ദ്ര കുമാറിന്റെ വ്യാജ ഐ.ഡിയിൽ നിന്നാണെന്ന് ഇവർക്ക് വ്യക്തമാകുകയും പോലീസിൽ പരാതിപെടുകയുമായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം സമ്മതിച്ച ഇയാൾ നാട്ടിലേക്ക് അയക്കാൻ വിസമ്മതിച്ചതിനുള്ള ദേഷ്യം തീർത്തതാണെന്നും തനിക്കു മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, സുരേന്ദ്ര കുമാറിന്റെ പെരുമാറ്റത്തിൽ ചില പൊരുത്തക്കേടുകൾ മനസ്സിലാക്കിയ ലേബർ ഓഫീസറുടെ ഉത്തരവ് പ്രകാരം മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. സുരേന്ദ്ര കുമാറും ഭാര്യയും തമ്മിലുള്ള ലൈംഗിക ചേഷ്ടകളും വീഡിയോ ചാറ്റിംഗും എന്നതിനപ്പുറം ഭാര്യയുടെ മാതാവ്, സഹോദരി തുടങ്ങി നിരവധി ബന്ധുക്കളുമായുള്ള സെക്സ് ചിത്രങ്ങളും വീഡിയോ ചാറ്റിംഗും കണ്ടെത്തുകയായിരുന്നു. മൊബൈൽ ഫോൺ നശിപ്പിച്ച ശേഷം ലൈംഗിക വൈകൃതങ്ങൾക്ക് ഉടമയായ സുരേന്ദ്ര കുമാറിനെ ജുബൈൽ സെൻട്രൽ ജയിലിൽ അടക്കുകയും ചെയ്യുകയായിരുന്നു.




