റിയാദ്: സഊദി അറേബ്യയില്‍ അടുത്താഴ്ച മുതല്‍ കൊവിഡ് കേസുകള്‍ കുറയുമെന്ന് പകര്‍ച്ച വ്യാധി സ്‌പെഷ്യലിസ്റ്റ് ഡോ: മാജിദ് അല്‍ശംറാനി അഭിപ്രായപ്പെട്ടു. ഈ ആഴ്ചയോടെ ഘട്ടം ഘട്ടമായി രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും ഒമിക്രോണ്‍ വകഭേദം പ്രത്യക്ഷപ്പെടുന്നതിന്റെ മുമ്പുള്ള അവസ്ഥയിലേക്ക് വൈകാതെ സഊദി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കുമാണ് രോഗം ഭീഷണിയാകുന്നത്. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഒരിക്കലും രോഗവ്യാപനത്തിന് കാരണമാകില്ല. കൊവിഡിനെതിരെ സഊദി അറേബ്യ സ്വീകരിച്ച പ്രതിരോധ നടപടികളാണ് ശ്രദ്ധേയമാണ്.




