റിയാദ്: കൊവിഡ് ബാധിച്ചവർക്ക് “മൈ ഹെൽത്ത്” എന്ന ആപ്ലിക്കേഷനിലൂടെ ഓട്ടോമാറ്റിക് ആയി സിക്ക് ലീവ് നൽകുന്ന വിഭാഗങ്ങളെ ആരോഗ്യ മന്ത്രാലയം നിർണ്ണയിച്ചു. ചില ഗ്രൂപ്പുകൾക്ക് മാത്രമായി “മൈ ഹെൽത്ത്” ആപ്ലിക്കേഷനിലൂടെ അസുഖ അവധി ഓട്ടോമാറ്റിക് ആയി നൽകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വാക്സിൻ പൂർത്തിയാക്കിയവർ, 12 വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രതിരോധ കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകൾ എന്നിവർക്കാണ് ഓട്ടോമാറ്റിക് ആയി മൈ ഹെൽത് ആപ്പിലൂടെ സിക്ക് ലീവ് അനുവദിക്കപെടുക. രോഗിയുടെ രോഗമുക്തി കാലയളവുകൾക്കനുസൃതമായി ലീവ് അനുവദിക്കപ്പെടും.
പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തിക്ക് ഓട്ടോമാറ്റിക് സിക്ക് ലീവുകൾ നൽകപ്പെടുന്നില്ലെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.




