മാസ്‌കുകൾ, റിമോട്ട് വർക്കിംഗ് എന്നിവയുൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി ബ്രിട്ടൻ

0
1809

ലണ്ടൻ: ഇംഗ്ലണ്ടിലെ കൊവിഡ് മഹാമാരിയുടെ ഏറ്റവും പുതിയ തരംഗത്തിനെതിരെ പോരാടുന്നതിന് ഏർപ്പെടുത്തിയ മിക്ക നിയന്ത്രണങ്ങളും അടുത്ത ആഴ്ച മുതൽ നീക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച പറഞ്ഞു.

ആളുകൾ ഇനി അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല, വീട്ടിൽ നിന്ന് ജോലി ചെയ്യേണ്ടതില്ല, നിശാക്ലബ്ബുകൾ പോലുള്ള പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ വാക്സിനേഷൻ കാണിക്കൽ എന്നിവയാണ് ഒഴിവാക്കുന്നത്. ഒരു മാസ് ബൂസ്റ്റർ പ്രോഗ്രാമിന്റെ വിജയമാണ് മാറ്റങ്ങൾക്ക് കാരണമെന്ന് ജോൺസൺ പാർലമെന്റിൽ പറഞ്ഞു.

കൊവിഡ് വ്യാപനത്തിനു പിന്നാലെ, ഇംഗ്ലണ്ടിൽ ഒമിക്രോൺ വ്യാപനം ദേശീയതലത്തിൽ ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് സർക്കാരിന്റെ പ്രഖ്യാപനം. ഇതിനിടെയാണ് മാസ്ക് ധരിക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ അടുത്തയാഴ്ചയോടെ പിൻവലിക്കുമെന്നു പ്രധാനമന്ത്രി ബോ റിജോൺസൺ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിലെ ആളുകൾ ഇനി എവിടെയും മാസ്ക് ധരിക്കുകയോ അടുത്തയാഴ്ച മുതൽ വീട്ടിൽ നിന്നു ജോലി ചെയ്യുകയോ ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. സെൽഫ് ക്വാറന്റൈൻ അടക്കമുള്ള നിയന്ത്രണങ്ങളും ഉടൻ ഇല്ലാ താക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധിച്ചാൽ ഏഴു ദിവസം ഐസൊലേഷനിലിരിക്കണമെന്ന ചട്ടം അഞ്ചു ദിവസമായി കുറച്ചിട്ടുണ്ട്. മാർച്ചോടെ ഇതും അവസാ നിപ്പിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നിർബന്ധിത വാക്സിൻ സർട്ടിഫിക്കേഷൻ അവസാനിപ്പിക്കും.

എന്നാൽ, വ്യവസായ സ്ഥാപനങ്ങളിൽ അതാതു സ്ഥാപനങ്ങൾക്കു താല്പര്യമുണ്ടെങ്കിൽ കൊവിഡ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാം. നേരത്തെ കൊവിഡ് അതീവഗുരു തരമായി വ്യാപിച്ചിരുന്ന സമയത്ത് ഔദ്യോഗികവസയിതിയിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്തതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഏറെ പഴികേട്ടിരുന്നു. പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷത്തെ ചിലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും രാജി വയ്ക്കില്ലെന്ന് അദ്ദേഹം വ്യക്ത മാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ അദ്ദേഹം മാപ്പ് പറഞ്ഞു.