സഊദിയിൽ ആശ്വാസമായി പ്രതിദിന കൊവിഡ് കേസിൽ നേരിയ കുറവ്, ഉയർന്ന രോഗമുക്തിയും

0
1563

റിയാദ്: സഊദിയിൽ ഇന്ന് 5,591 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 638,327 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,914 ആയി.

5,238 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 584,050 ആയി. ഗുരുതര രോഗികൾ 540 ആയും ഉയർന്നു.