LG മേഖല ആസ്ഥാനം റിയാദിലേക്ക്

ദക്ഷിണ കൊറിയൻ പ്രസിഡന്റ് സഊദിയിൽ

0
1481

റിയാദ്: ആഗോള ബ്രാൻഡുകളിൽ പ്രമുഖരായ ദക്ഷിണ കൊറിയയുടെ എൽജി കോർപ്പറേഷന്റെ മേഖല ആസ്ഥാനം സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അശ്ശർഖ് ടെലിവിഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. കിഴക്കൻ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയൻ പ്രസിഡന്റ് സഊദി സന്ദർശിക്കുന്ന സാഹചര്യത്തിലാണ് എൽജിയുടെ പ്രഖ്യാപനം.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരും ഏറ്റവും വലിയ അറബ് സമ്പദ്‌വ്യവസ്ഥയുമുള്ള സഊദി അറേബ്യ, ഫെബ്രുവരിയിൽ വിദേശ കമ്പനികൾ രാജ്യത്ത് തങ്ങളുടെ മേഖല ആസ്ഥാനം തുറക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു. വൻകിട കമ്പനികൾ അടക്കം വിദേശ കമ്പനികൾക്ക് രാജ്യത്ത് ആസ്ഥാനം സ്ഥാപിക്കാൻ 2023 അവസാനം വരെയാണ് സമയം നൽകിയിരിക്കുന്നത്.

Saudi Arabia’s Crown Prince Mohammed bin Salman receives South Korean President Moon Jae-in in Riyadh. (SPA)

ഈ സമയത്തിനകം മേഖല ആസ്ഥാന ഓഫീസുകൾ റിയാദിൽ തുറക്കാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ റദ്ദ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഇതിനകം തന്നെ ഏതാനും ചില വൻകിട വിദേശ കമ്പനികൾ തങ്ങളുടെ മേഖല ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും തുറക്കക്കുകയും ചെയ്‌തിട്ടുണ്ട്‌.

സഊദിയിലെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ദക്ഷിണ റിയാദിൽ സ്വീകരിച്ചു. കൊറോണ വൈറസ് സാമൂഹിക അകലം പാലിക്കുന്ന രീതികൾക്ക് അനുസൃതമായി എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു, പ്രസിഡന്റ് മൂൺ രാജകുമാരനുമായി ഹസ്‌തദാനവും ഒഴിവാക്കി.

ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ്-19 വാക്‌സിൻ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലോക നേതാക്കളുടെ ഉഭയകക്ഷി യോഗങ്ങളും വിദേശ യാത്രകളും പുനരാരംഭിക്കുന്നതിനാൽ സഊദി അറേബ്യയിലേക്കുള്ള ഒരു രാഷ്ട്രത്തലവന്റെ ഏറ്റവും ആദ്യ സന്ദർശനമാണിത്. തിങ്കളാഴ്ച അബുദാബിയിൽ സന്ദർശനം നിർത്തിയതിന് പിന്നാലെയാണ് പ്രസിഡന്റ് മൂണിന്റെ സഊദി സന്ദർശനം. എമിറേറ്റ്സ് തലസ്ഥാനത്ത് ബിസിനസ്സ്, മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.