റോഡ്സൈഡിൽ നിരവധി കാറുകൾ ഇടിച്ചു തെറിപ്പിച്ചു രക്ഷപ്പെട്ടു, വീഡിയോ പുറത്ത്

0
2899

റിയാദ്: റോഡ്സൈഡിൽ നിർത്തിയിട്ട നിരവധി കാറുകൾ ഇടിച്ചു തെറിപ്പിച്ചു അപകടം വരുത്തിയ കാറുമായി ഡ്രൈവർ രക്ഷപ്പെട്ടു. റിയാദിലെ മുൻസിയ സ്‌ട്രീറ്റ്ലാണ് അശ്രദ്ധമായ ഡ്രൈവർ തെരുവിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ ഇടിച്ച് വൻ നാശനഷ്ടം വരുത്തി ഓടി രക്ഷപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒരു കാർ അതിവേഗത്തിൽ തെരുവിലേക്ക് പ്രവേശിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളിൽ ശക്തമായി ഇടിക്കുകയും പിന്നീട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

അമിതവേഗതയിലെത്തിയ വാഹനത്തിന്റെ ഇടിയേറ്റ് കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം എന്തുകൊണ്ടാണ് അപകടത്തിനു പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

സിസിടിവി ദൃശ്യം 👇