ജിദ്ദ: പത്താം തരം തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ അബ്ബാസലി കരേക്കാടിനെ മാറാക്കര ഗ്ലോബൽ കെഎംസിസി അനുമോദിച്ചു. ജന്മനാ അംഗ വൈകല്യം ഉള്ള അബ്ബാസലിക്ക് സ്കൂൾ പഠന കാലത്ത് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അബ്ബാസലി തന്റെ ഇച്ഛാ ശക്തിയും കഠിന പ്രയത്നവും കൊണ്ടാണ് പത്താം തരം തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയത്.
മികച്ച ഗായകനും മാപ്പിളപ്പാട്ട് സംവിധായകനും കൂടിയാണ് അബ്ബാസലി. മുസ്ലിം ലീഗ് പാർട്ടിയെ ഏറെ സ്നേഹിക്കുന്ന അബ്ബാസലി പാർട്ടിയുടെ പല ഉന്നത നേതാക്കളുമായും വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
കരേക്കാട് വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ മാറാക്കര ഗ്ലോബൽ കെഎംസിസി വക ഉപഹാരം ചെയർമാൻ എം. ടി ബക്കർ ഹാജി കരേക്കാട് അബ്ബാസലിക്ക് സമ്മാനിച്ചു. ഗ്ലോബൽ കെഎംസിസി ചീഫ് കോ ഓർഡിനേറ്റർ ഒ. കെ കുഞ്ഞിപ്പ, പ്രവാസി ലീഗ് നേതാക്കളായ പി. പി ഹംസക്കുട്ടി ഹാജി, റഷീദ് മാറാക്കര എനിവരും പങ്കെടുത്തു.




