റിയാദ്: കൊലപാതകക്കേസിൽ പ്രതിയായ സഊദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി. വ്യാഴാഴ്ച അബഹയിലാണ് ഫർഹാൻ ബിൻ മസ്ഊദ് ഖഹ്താനിയെന്ന സ്വദേശി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റബീഉ ബിൻ ഹുസൈൻ ഖഹ്താനി എന്ന സഊദി പൗരനെ വധിച്ചതിനാണ് ഫർഹാൻ ബിൻ മസ്ഊദ് ഖഹ്താനിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്. പ്രതി ഇരക്ക് നേരെ നിരവധി തവണ വെടിവെക്കുകയും ഇത് മൂലം മരണപ്പെടുകയിമായിരുന്നു.
സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത പ്രതിയെ അന്വേഷണങ്ങൾക്കും വിചാരണക്കുമൊടുവിൽ ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിക്കുക്കയുമായിരുന്നു. ക്രിമിനൽ കോർട്ട് വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും അംഗീകരിക്കുകയും ശിക്ഷ നടപ്പാക്കാാൻ റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയുടെ വധ ശിക്ഷ വ്യാഴാഴ്ച നടപ്പാക്കിയത്.




