പക്ഷിപ്പനി: ഡെന്മാർക്കിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സഊദിയിൽ വിലക്ക്

0
1837

റിയാദ്: പക്ഷിപ്പനി വ്യാപിക്കുന്നതിനെ തുടർന്ന് ഡെന്മാർക്കിൽനിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സഊദി അറേബ്യ വിലക്കേർപ്പെടുത്തി. സെൻട്രൽ ഡെൻമാർക്ക് മേഖലയിൽ ഉയർന്ന രോഗകാരിയായ പക്ഷിപ്പനിയുടെ ആവിർഭാവം പ്രസ്താവിക്കുന്ന വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (ഒ.ഐ.ഇ) പുറപ്പെടുവിച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി എ) വിലക്ക് തീരുമാനമെടുത്തത്.

റഷ്യൻ ഫെഡറേഷനിലെ സ്റ്റാവ്രോപോളിൽനിന്നും ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിനാൽ കഴിഞ്ഞ മാസം കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നത് സഊദി അറേബ്യ നിരോധിച്ചിരുന്നു.