എഞ്ചിൻ ഓയൽ വ്യാജൻ ആണോ? നിങ്ങളുടെ കാറിന് യോജ്യമോ? ; കണ്ടെത്താനുള്ള വിദ്യയുമായി സഊദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ

0
2493

റിയാദ്: സഊദിയിൽ വാഹനം ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ആപ്പുമായി സഊദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ). വാഹനങ്ങളിൽ ഉപയോഗിക്കുന്ന എഞ്ചിൻ ഓയൽ ഓരോ വാഹനങ്ങൾക്കും അനുയോജ്യമാണോ എന്നതും മായം ചേർത്തിയതാണോ, വ്യാജൻ ആണോ എന്നെല്ലാം അറിയാൻ സാധിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷൻ ആണ് സാസോ പുറത്തിറക്കിയത്. ഗുണനിലവാര സ്പെസിഫിക്കേഷനുകളും മറ്റ് മായം കലർന്ന എണ്ണകളും അറിയാൻ കാർ ഉടമകളെ പ്രാപ്തരാക്കുന്ന ആപ്ലിക്കേഷൻ ആണിതെന്ന് കാർ ഓയിലുകൾ പരിശോധിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ടെക്നീഷ്യൻ അനസ് അൽ-സാഖി വിശദീകരിച്ചു.

“സഊദി ടിവി” ചാനലിൽ സംപ്രേക്ഷണം ചെയ്ത “വിത്ത് പീപ്പിൾ” എന്ന പ്രോഗ്രാമിൽ അൽ-സഖീഖ് ഇത്‌ വിശദീകരിച്ചു. ഓരോ കാറിനും അതിന്റേതായ ഗൈഡ് ഉണ്ട്, അത് അതിന് അനുയോജ്യമായ ഏറ്റവും മികച്ച എണ്ണകൾ നിർണ്ണയിക്കുന്നു, അതിനാൽ ഈ ഗൈഡ് ശുപാർശ ചെയ്യുന്ന എണ്ണകളാണ് നിർബന്ധമായും വാങ്ങേണ്ടത്.

സഊദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ വികസിപ്പിച്ച “തഅക്കദ്” (വെരിഫൈ) എന്ന ആപ്ലിക്കേഷൻ വഴിയാണ് എഞ്ചിൻ എണ്ണയുടെ ഗുണ നിലവാരം പരിശോധിക്കാൻ സാധിക്കുക. ആപ് ഓപ്പൺ ചെയ്ത ശേഷം കാർ എഞ്ചിൻ ഓയിലിന്റെ ബാർകോഡ് സ്കാൻ ചെയ്താൽ ഈ എണ്ണ ഗുണനിലവാരമുള്ളതാണോ അതോ മായം കലർന്നതാണോ എന്ന് അറിയാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. വ്യാജ ഉൽപ്പന്നങ്ങൾ വ്യാപകമായതിനാൽ ഈ ആപ് വഴി ഗുണനിലവാരം ഉറപ്പിക്കാൻ കഴിയും. എഞ്ചിൻ ഓയിലിനു പുറമെ മറ്റു വസ്തുക്കളുടെയും പരിശോധന ഇതിലൂടെ സാധ്യമാണ്. നിലവിൽ ആപ്ലിക്കേഷൻ അറബിയിൽ മാത്രമാണ് ലഭ്യമാകുന്നത്. ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://play.google.com/store/apps/details?id=com.sa.gov.saso.android.qee

വീഡിയോ കാണാം👇