റിയാദ്: കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ശേഷം റിയാദിലെ നിരവധി സ്‌കൂളുകൾ അടച്ചിട്ടതായി ഉറവിടം വെളിപ്പെടുത്തി. സ്‌കൂൾ പ്രിൻസിപ്പൽമാർ തങ്ങളുടെ അധികാരമുപയോഗിച്ചാണ് വ്യക്തിപരമായി അധ്യയനം താൽക്കാലികമായി നിർത്തിവെക്കുകയും ഓൺലൈൻ പഠനത്തിലേക്ക് മാറ്റുകയും ചെയ്തതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
തവക്കൽന” ആപ്ലിക്കേഷൻ വഴി കൊറോണ വൈറസ് ബാധ കേസുകളുടെ എണ്ണം സ്ഥിരീകരിച്ചതിന് ശേഷം ഹാജർ താൽക്കാലികമായി നിർത്താനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ പ്രിൻസിപ്പൽമാർക്ക് നൽകിയിട്ടുണ്ട്.




