റിയാദ്: മൂക്കും വായയും മറയ്ക്കുന്നതിൽ അലംഭാവം വരുത്തിയാൽ കടുത്ത പിഴ നടപടികൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂക്കും വായയും മറക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
മാസ്ക് ഉപയോഗിക്കാത്തതിന് 1,000 റിയാലാണ് പിഴ ഈടാക്കുക. അത് ആവർത്തിക്കുമ്പോൾ ഇരട്ടിയായി 100,000 ആകുന്നത് വരെ എത്തിയേക്കാമെന്നും മന്ത്രാലയം വിശദീകരിച്ചു.
മാസ്ക് ധരിക്കുന്നത് വ്യക്തിയുടെയും മറ്റുള്ളവരുടെയും സുരക്ഷ നിലനിർത്തുകയും പകർച്ചവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്തുകയും അണുബാധ തടയുകയും ചെയ്യുന്നുവെന്ന് അവർ സൂചിപ്പിച്ചു.

ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം👇
https://chat.whatsapp.com/IVXn80gGJIC8FHDcU1lKnf




