സഊദിയിൽ പള്ളിയിലേക്ക് ട്രക്ക് പാഞ്ഞു കയറി അപകടം, അഞ്ച് പേർക്ക് പരിക്ക്

0
5141

ജിദ്ദ: ജിദ്ദയിൽ പള്ളിക്കുള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറി. ജിദ്ദയുടെ തെക്ക് കിഴക്ക് അൽ മുൻതസഹാത്തിലെ അൽ അമാർ പള്ളിയിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ പള്ളിയുടെ അകത്തും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്. പള്ളിയിൽ നമസ്കരിച്ചു കൊണ്ടിരുന്ന അഞ്ച് പേർക്കാണ് പരിക്കേറ്റത്.

റോഡ് ഭാഗത്തെ പള്ളിയുടെ ചുവർ ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ട്രാഫിക് വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. പള്ളിയുടെ ചുമരുകൾ തകർന്നതിൻ്റെ അവശിഷ്ടങ്ങൾ പള്ളിയിൽ വിരിച്ച മുസ്വല്ലയിൽ ചിതറിക്കിടക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.



വിവരമറിഞ്ഞു സിവിൽ ഡിഫൻസും ട്രാഫിക് പൊലീസും രക്ഷാപ്രവർത്തനത്തിനു സ്ഥലത്തെത്തിയിരുന്നു. പള്ളിയുടെ അറ്റകുറ്റപ്പണികൾ തീർത്ത് വീണ്ടും ആരാധനാ സജ്ജമാക്കുന്നത് പഠിക്കാനുള്ള കമ്മിറ്റി രൂപീകരിക്കാൻ സഊദി മതകാര്യ മന്ത്രി ഡോ: അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർദ്ദേശിച്ചിട്ടുണ്ട്. 

വീഡിയോ 👇