ജിദ്ദ: “മതം വിദ്വേഷം അല്ല വിവേകമാണ്”
എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതി സംഘടിപ്പിച്ചു വരുന്ന ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഡിസംബർ 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഓഫ്‌ലൈൻ സമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത സമ്മേളനം ജംഇയത്തുൽ ഖൈരിയ്യ ജിദ്ദ ഏരിയ മേധാവി ശൈഖ് അബ്ദുൽ അസീസ് ഹനഫി ഉദ്ഘാടനം ചെയ്യും.
പ്രസ്തുത പ്രമേയത്തെ അധികരിച്ചു കൊണ്ടും ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന വർത്തമാനകാല സാഹചര്യത്തെ കുറിച്ചും സമൂഹത്തിന് ദിശാബോധം നൽകിക്കൊണ്ട് സഊദി നാഷണൽ കമ്മറ്റി വൈസ് പ്രസിഡണ്ടും ഇസ്‌ലാഹി സെന്റർ സെക്രട്ടറിയുമായ ശിഹാബ് സലഫി എടക്കര മുഖ്യപ്രഭാഷണം നടത്തും. സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ മേഴത്തൂർ മുഖ്യാതിഥിയായിരിക്കും.
കെഎംസിസി, ഒ ഐ സി സി, നവോദയ, സി പി ഐ, കെ ഐ ജി, ഐ ഡി സി, ഐ സി സി, മീഡിയ തുടങ്ങി ജിദ്ദയിലെ വിവിധ രാഷ്ട്രീയ മത സംഘടനാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. 12 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം എന്ന് ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു




