ഡോണൾ‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; പ്രതി കസ്റ്റഡിയിൽ, ആദ്യ ചിത്രങ്ങൾ പുറത്ത്, അഞ്ച് മുതല്‍ എട്ട് റൗണ്ട് വെടിവെപ്പെന്ന് സൂചന – VIDEO

0
14

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ പങ്കെടുത്ത ഹോട്ടലിൽ വെടിയുതിർത്ത പ്രതിയുടെ ആദ്യ ഫോട്ടോ പുറത്തുവന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി.

യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ പങ്കെടുത്ത ഹോട്ടലിൽ വെടിയുതിർത്ത പ്രതിയുടെ ആദ്യ ഫോട്ടോ പുറത്തുവന്നു. നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രതി ന​ഗ്നനായതിൽ കീഴ്ഭാഗം പത്രങ്ങൾ കൊണ്ട് മൂടിയ നിലയിലാണ്. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തീവ്രമായ നടപടികൾ ആരംഭിച്ചു. പൊലീസ് വാഹനങ്ങളും ആംബുലൻസുകളും വേദി വളഞ്ഞു. വേദിയിൽ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെ, വെടിവെച്ചയാളെ പിടികൂടിയെന്ന് ട്രംപ് അറിയിച്ചു.

ഇന്നലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ വെടിയൊച്ച കേട്ടത്. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

‘സംഭവ ബഹുലമായ സായാഹ്നം, ഷോ മസ്റ്റ് ഗോ ഓണ്‍’: അത്താഴ വിരുന്നിലെ വെടിവെപ്പിനെ കുറിച്ച് ആദ്യ പ്രതികരണവുമായി ട്രംപ്

വാഷിങ്ടണ്‍: താൻ പങ്കെടുത്ത പരിപാടിയിൽ വെടിവെപ്പ് നടന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. ‘ഷോ തുടരട്ടെ’ എന്ന് താൻ നിർദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകർക്ക് വിട്ടുകൊടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറയുന്നതിങ്ങനെ: “ഡിസിയിൽ ഇതൊരു സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പൊലീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്. ‘ഷോ തുടരട്ടെ’ എന്ന് ഞാൻ നിർദേശിച്ചിട്ടുണ്ട്. എങ്കിലും പൂർണ്ണമായും നിയമപാലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ. അവർ ഉടൻ തന്നെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും”- വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത് കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റിൽ തുടർ നടപടികൾ വിശദീകരിച്ചു.

പ്രോട്ടോക്കോൾ അനുസരിച്ച് പരിസരം വിട്ടുപോകാൻ നിയമപാലകർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പിന്നാലെ വ്യക്തമാക്കി. 30 മിനിറ്റിനുള്ളിൽ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ നിന്ന് താൻ വാർത്താസമ്മേളനം നടത്തുമെന്നും ട്രംപ് പറഞ്ഞു. പ്രഥമ വനിതയും വൈസ് പ്രസിഡന്റും എല്ലാ കാബിനറ്റ് അംഗങ്ങളും പൂർണ്ണ ആരോഗ്യവാന്മാരാണ്. ഇന്ന് നടത്താനിരുന്ന പരിപാടി 30 ദിവസത്തിനുള്ളിൽ തന്നെ സംഘടിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.