സ്വാതി മാലിവാളും ഹർഭജൻ സിങുമടക്കം 10 എഎപി എംപിമാരിൽ ഏഴ് പേരും ബിജെപിയിലേക്ക്; ഇതു ചതി, രാഘവ് ഛദ്ദയ്ക്ക് ഓഫർ കേന്ദ്ര മന്ത്രിസ്ഥാനമെന്ന് എഎപി

0
21

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക്. തന്നോടൊപ്പം ആറ് എംപിമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം. അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്വാതി മാലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് രാഘവ് ഛദ്ദ അവകാശപ്പെട്ടത്. താൻ 15 വർഷത്തോളം എഎപിക്കായി സ്വയം സമർപ്പിച്ചെന്നും എന്നാൽ പാർട്ടി ഇപ്പോൾ അതിന്‍റെ ലക്ഷ്യങ്ങളിൽ നിന്നും അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ നിന്നും വ്യതിചലിച്ചെന്നും രാഘവ് ഛദ്ദ ആരോപിച്ചു. താൻ തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ ലോട്ടസെന്ന് സഞ്ജയ് സിങ്

അതേസമയം രാഘവ് ഛദ്ദയ്ക്ക് ഓഫർ കിട്ടിയത് കേന്ദ്ര മന്ത്രിസ്ഥാനം ആണെന്ന് എ എ പി വൃത്തങ്ങൾ പ്രതികരിച്ചു. ഓപ്പറേഷൻ ലോട്ടസ് ആണ് നടന്നതെന്നും ഇതുവഴി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും സഞ്ജയ് സിങ് പ്രതികരിച്ചു. പഞ്ചാബിലെ ജനങ്ങൾ ആ ഏഴു പേർക്കും മാപ്പ് നൽകില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് വിമർശിച്ചു. ഭയമോ പ്രലോഭനമോ കാരണമാണ് ഇവർ പാർട്ടി വിട്ടതെന്നും എഎപി നേതൃത്വം പ്രതികരിച്ചു.

രാജ്യസഭയിലെ എഎപി എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗവും കൂടുമാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഒഴിവാക്കി ബിജെപിയുമായി ലയിക്കാൻ കഴിയുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. ഇതുസംബന്ധിച്ച രേഖകൾ രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് കൈമാറിയിട്ടുണ്ട്. നിലവിൽ 10 എംപിമാരുള്ള എഎപിക്ക് ഇതോടെ പാർലമെന്‍റിലെ സ്വാധീനം വലിയ തോതിൽ കുറയും. രാഘവ് ഛദ്ദയെ അടുത്തിടെ രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം അശോക് മിത്തലിനെ നിയമിച്ചത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു.

ബിജെപി ആസ്ഥാനത്ത് ആഘോഷം, എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ

ന്യൂഡൽഹി: ആം ആദ്മി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പാർട്ടി വിടുന്നുവെന്ന് പ്രഖ്യാപിച്ച രാഘവ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം എടുത്തു. എ എ പി രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ് ബി ജെ പി ഇവരെ സ്വീകരിച്ചത്. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂവർക്കും മധുരം നൽകിയാണ് വരവേറ്റത്. എ എ പി വിടുന്നുവെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു രാഘവ് ഛദ്ദയുടെ അപ്രതീക്ഷിത നീക്കം. ഛദ്ദക്കൊപ്പം പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക്, രാജ്യസഭാ ഉപനേതാവ് അശോക് മിത്തൽ എന്നിവരുടെ പടിയിറക്കം എ എ പിയെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.

10 ൽ 7 എം പിമാരും പാർട്ടിവിടുമെന്ന് ഛദ്ദ

അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ദില്ലിയിൽ അധികാരത്തിൽ വന്ന എ എ പി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി നേതാക്കൾ പ്രതികരിച്ചു. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം. നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുമായി പൂർണ്ണമായി അകന്നിരുന്നു. പുതിയ ഉപ നേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ നീക്കം. അശോക മിത്തലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞിടെ ഇ ഡി റെയിഡ് നടന്നിരുന്നു. ഓപ്പറേഷൻ ലോട്ടസാണ് നടന്നതെന്നും ജനങ്ങൾ പാർട്ടി വിട്ടവർക്ക് മാപ്പ് നൽകിയില്ലെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു.

ക്രെജ്രിവാളിനെയും സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. മദ്യനയ അഴിമതി കേസിൽ കോടതി പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കിയതോടെ തിരിച്ചുവരവിനായി ക്രെജ്രിവാളും എ എ പി യും ശ്രമിക്കുന്നതിനിടയാണ് പിളർപ്പ്. അടുത്തവർഷം പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തിനുള്ള എം പിമാർ അടക്കം പാർട്ടി വിട്ടത്. അതേസമയം 7 പേരും ബി ജെ പിയിലെത്തിയാൽ രാജ്യസഭയിൽ ബി ജെ പി എം പിമാരുടെ എണ്ണം 106 നിന്ന് 113 ആയി ഉയരും. പഞ്ചാബിലെ എ എ പി സർക്കാരിനെ അടക്കം ഈ കൂറുമാറ്റം ബാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാധ്യതയുണ്ട്.

ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, ‘ഓപ്പറേഷൻ ലോട്ടസ്’ എന്ന് സഞ്ജയ് സിങ്; ‘പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല’

രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദയടക്കമുള്ളവർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി എ എ പി നേതൃത്വം. പഞ്ചാബിലെ ജനങ്ങളെ വീണ്ടും ബി ജെ പി ചതിച്ചെന്നാണ് ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. എ എ പി എം പിമാരുടെ കൂടുമാറ്റത്തിൽ പഞ്ചാബിലെ ജനങ്ങളെ പിന്നിൽ നിന്ന് ബി ജെ പി കുത്തിയെന്നടക്കമുള്ള ഒരു വരി പ്രസ്താവനയിലൂടെയാണ് കെജ്രിവാൾ തന്‍റെ രോഷം പ്രകടിപ്പിച്ചത്. ഓപ്പറേഷൻ ലോട്ട്സ് ആണ് സംഭവിച്ചതെന്നാണ് രാജ്യസഭ എം പിമായ സഞ്ജയ് സിങ് പ്രതികരിച്ചത്. പാർട്ടിയെ ചതിച്ച ഏഴുപേർക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു. അതേസമയം രാഘവ് ഛദ്ദക്കൊപ്പം എ എ പി രാജ്യസഭ എം പിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം.

എ എ പിക്ക് ആഘാതം, ബി ജെ പിക്ക് സന്തോഷം

ആം ആദ്മി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞവരെ പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ് ബി ജെ പിസ്വീകരിച്ചത്. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂവർക്കും മധുരം നൽകിയാണ് വരവേറ്റത്. എ എ പി വിടുന്നുവെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു രാഘവ് ഛദ്ദയുടെ അപ്രതീക്ഷിത നീക്കം. ഛദ്ദക്കൊപ്പം പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക്, രാജ്യസഭാ ഉപനേതാവ് അശോക് മിത്തൽ എന്നിവരുടെ പടിയിറക്കം എ എ പിയെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ദില്ലിയിൽ അധികാരത്തിൽ വന്ന എ എ പി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി നേതാക്കൾ പ്രതികരിച്ചു. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം. നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുമായി പൂർണ്ണമായി അകന്നിരുന്നു. പുതിയ ഉപ നേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ നീക്കം. അശോക മിത്തലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞിടെ ഇ ഡി റെയിഡ് നടന്നിരുന്നു. ക്രെജ്രിവാളിനെയും സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. മദ്യനയ അഴിമതി കേസിൽ കോടതി പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കിയതോടെ തിരിച്ചുവരവിനായി ക്രെജ്രിവാളും എ എ പി യും ശ്രമിക്കുന്നതിനിടയാണ് പിളർപ്പ്. അടുത്തവർഷം പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തിനുള്ള എം പിമാർ അടക്കം പാർട്ടി വിട്ടത്. അതേസമയം 7 പേരും ബി ജെ പിയിലെത്തിയാൽ രാജ്യസഭയിൽ ബി ജെ പി എം പിമാരുടെ എണ്ണം 106 നിന്ന് 113 ആയി ഉയരും. പഞ്ചാബിലെ എ എ പി സർക്കാരിനെ അടക്കം ഈ കൂറുമാറ്റം ബാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാധ്യതയുണ്ട്.