വരും മണിക്കൂറുകളിൽ ഈ പ്രദേശങ്ങളിൽ കടുത്ത പൊടിക്കാറ്റ്: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥ കേന്ദ്രം

0
5362

റിയാദ്: വരും മണിക്കൂറുകളിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകും.

റിയാദ്, കിഴക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അടിച്ചു വീശും. ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ കാഴ്ച ശക്തി കുറക്കുമെന്നും മുന്നറിയിപ്പിലുണ്ട്. വാഹന യാത്രക്കാർ ജാഗ്രത പാലിക്കണം.