വെടിപ്പുര ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം

0
14

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം വീതവും ധനസഹായം നല്‍കാനും തീരുമാനിച്ചു. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനങ്ങളെടുത്തത്.

പരുക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ വീടുകള്‍ക്കുണ്ടായ നഷ്ടം കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.