മകന്റെ വിവാഹശേഷം നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പ് ജോലി സ്ഥലത്ത് തിരിച്ചെത്തി; മക്കയിൽ മലയാളി മരണപ്പെട്ടു 

0
9

മക്ക: രോഗ ബാധിതനായി മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ തളിപ്പറമ്പ് തുവ്വേങ്ങാട് സ്വദേശി കെ. ബി മുഹമ്മദ്‌ എന്ന മമ്മു മരണപ്പെട്ടു. മകന്റെ വിവാഹം കഴിഞ്ഞു നാട്ടിൽ നിന്ന് രണ്ടു ആഴ്ച മുമ്പാണ് ജോലി സ്ഥലത്ത് എത്തിയത്

തളർച്ച കാരണം ആദ്യം ത്വാഇഫ് ആശുപത്രിയിലും പിന്നീട് തുടർ ചികിത്സക്കായി മക്കയിലേക്കും കൊണ്ടു പോയി. ഒമ്പതു ദിവസങ്ങൾ മക്കയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: ഫാത്തിമ, ഒരു പെൺ കുട്ടിയും നാലു ആണ്മക്കളുമാണ്. ഭാര്യ സഹോദരൻ ജാഫർ മദനി അദ്ദേഹത്തോടൊപ്പം മക്കയിൽ ഉണ്ട്. മയ്യത് മക്കയിൽ ഖബറടക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി ഐ സി എഫ് വെൽഫയർ ടീം രംഗത്തുണ്ട്.