കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

0
11

റിയാദ്: കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശി ചീക്കാനം ചേരി അബ്ദുല്‍ ആരിഫ് (61) റിയാദില്‍ നിര്യാതനായി. ബത്ഹയിലെ തന്റെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തിന് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ റെഡ് ക്രസന്റ് അധികൃതര്‍ പരിശോധന നടത്തിയ ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

മുംതാസ് ആണ് ഭാര്യ. ആയിഷ മര്‍ഫി. മക്കള്‍: റഹ്മാ ഷിയാന, ഫാത്തിമ ഷബ്‌നം. മക്കള്‍ രണ്ടുപേരും ഖത്തറിലാണ്. മയ്യത്ത് റിയാദിൽ തന്നെ ഖബറടക്കും. അതിനുള്ള നടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഹാഷിം തോട്ടത്തില്‍, നസീര്‍ കണ്ണീരി, ഫസല്‍, കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറര്‍ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.