മലപ്പുറം: കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തസ്നിയയാണ് മരിച്ചത്. മുഹമ്മദ് മുനീറിന്റെ മകള്‍ തസ്നിയ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.
കോണിപ്പടിയില്‍ നിന്നും വീണ് സാരമായി പരുക്കേറ്റ തസ്നിയയെ ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കരങ്കപ്പാറ ജി യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തസ്നിയ. മാതാവ്: സുബ്ഹാന. സഹോദരങ്ങള്‍: തമീം, തബ്ഷീറ, തന്‍വീറ.





