ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ എണ്ണക്കപ്പലിനു നേരെയെന്ന് റിപ്പോർട്ട്. 20 ലക്ഷം ബാരൽ എണ്ണയുമായി ഹോർമുസ് കടക്കുകയായിരുന്ന ജാഗ് അർണവ് എന്ന കപ്പലിനു നേരെയാണ് ഒമാന്റെ വടക്കൻ തീരത്തുവച്ച് ഇറാൻ സൈന്യം വെടിയുതിർത്തത്. മറ്റൊരു കപ്പലായ സൻമാർ ഹെരാൾഡും ഈ സമയം ഹോർമുസിൽ ഉണ്ടായിരുന്നെങ്കിലും ഈ കപ്പലിനുനേരെ ആക്രമണമുണ്ടായില്ല.
ഹോർമുസിൽനിന്ന് രണ്ട് ഇന്ത്യൻ കപ്പലുകളെ തിരിച്ചുവിട്ടെന്ന റിപ്പോർട്ടിനു പിന്നാലെയാണ് മറ്റൊരു കപ്പലിനുനേരെ വെടിവയ്പുണ്ടായിട്ടുള്ളത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ നാവികസേന വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, സംഭവത്തിനു പിന്നാലെ വിദേശകാര്യമന്ത്രാലയം ഇന്ത്യയിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വൈകിട്ട് ആറരയ്ക്കാണ് ഇറാൻ പ്രതിനിധി ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.