തമിഴ്നാട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: വീരപ്പന്റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

0
10

ചെ​ന്നൈ: വീ​ര​പ്പ​ന്റെ ഭാ​ര്യ മു​ത്തു​ല​ക്ഷ്മി​യും മ​ക​ൾ വി​ദ്യാ​റാ​ണി​യും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. കൃ​ഷ്ണ​ഗി​രി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ‘ത​മി​ഴ​ക വാ​ഴ്വു​രി​മൈ ക​ക്ഷി’ സ്ഥാ​നാ​ർ​ഥി​യാ​യി മു​ത്തു​ല​ക്ഷ്മി​യും മേ​ട്ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ‘നാം ​ത​മി​ഴ​ർ ക​ക്ഷി’ സ്ഥാ​നാ​ർ​ഥി​യാ​യി വി​ദ്യാ​റാ​ണി​യു​മാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

35കാ​രി​യാ​യ വി​ദ്യാ​റാ​ണി അ​ഭി​ഭാ​ഷ​ക കൂ​ടി​യാ​ണ്. 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാം ​ത​മി​ഴ​ർ ക​ക്ഷി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച വി​ദ്യാ​റാ​ണി​ക്ക് ഒ​രു​ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. 2006ൽ ​സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച​ശേ​ഷം മു​ത്തു​ല​ക്ഷ്മി ഇ​പ്പോ​ഴാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. നാം ​ത​മി​ഴ​ർ ക​ക്ഷി​യും ത​മി​ഴ​ക വാ​ഴ്വു​രി​മൈ ക​ക്ഷി​യും ‘ത​മി​ഴ് ദേ​ശീ​യ​ത’ എ​ന്ന മു​​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ക​ക്ഷി​ക​ളാ​ണ്.

വി​ദ്യാ​റാ​ണി പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി​യി​ൽ ചേ​ർ​ന്നാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തെ​ങ്കി​ലും 2020ൽ ​ബി.​ജെ.​പി​യി​ലും 2024 മു​ത​ൽ നാം ​ത​മി​ഴ​ർ ക​ക്ഷി​യി​ലും ചേ​ർ​ന്നു. ഇ​രു​വ​രു​ടെ​യും സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ബ​ല സ​മു​ദാ​യ​മാ​യ വ​ണ്ണി​യ​ർ വോ​ട്ടു​ക​ളി​ലെ വി​ള്ള​ലി​ന് കാ​ര​ണ​മാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ത് ബി.​ജെ.​പി-​അ​ണ്ണാ ഡി.​എം.​കെ-​പി.​എം.​കെ സ​ഖ്യ​ത്തെ​യാ​ണ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്ക​വേ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ഗോ​പി​ന​ത്ത​ത്തെ മു​ത്ത​ച്ഛ​ന്റെ വീ​ട്ടി​ൽ​വെ​ച്ച് ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് വി​ദ്യാ​റാ​ണി വീ​ര​പ്പ​​നെ നേ​രി​ൽ ക​ണ്ടി​ട്ടു​ള്ള​ത്. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദം മൂ​ല​മാ​ണ് വീ​ര​പ്പ​ൻ തെ​റ്റു​കാ​ര​നാ​യ​തെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി ജ​ന​സേ​വ​നം ന​ട​ത്താ​ൻ വീ​ര​പ്പ​ന് താ​ൽ​പ​​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യും മു​ത്തു​ല​ക്ഷ്മി​യും വി​ദ്യാ​റാ​ണി​യും പ​റ​യു​ന്നു. 2004 ഒ​ക്ടോ​ബ​ർ 24നാ​ണ് വീ​ര​പ്പ​ൻ പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

….