തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിൽ സംഘർഷം. വിവിധയിടങ്ങളിൽ പൊലീസും പ്രവർത്തകരും, ചിലയിടങ്ങളിൽ സമയപരിധി അവസാനിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിൽ പൊലീസ് ഇടപെട്ടതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.
പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിൽ പൊലീസുകാരനും പരിക്കേറ്റു. ലാത്തി വീശിയതോടെ മൂന്ന് എൽഡിഎഫ് പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. പരാജയഭീതി കാരണമാണ് യുഡിഎഫ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
എറണാകുളം തോപ്പുംപടിയിൽ പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാൽ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടാവുകയായിരുന്നു.





