റിയാദ്: സഊദിയിൽ നിന്നും നാട്ടിലേക്കുള്ള വഴി മധ്യേ വീടണയുന്നതിന് ഒരു മണിക്കൂർ സമയം ബാക്കിയിരിക്കെ മലപ്പുറം സ്വദേശി മരണപ്പെട്ടു.
മങ്കട ചേരിയം പരേതനായ കൂരിയാടൻ കുഞ്ഞാപ്പു കാക്കയുടെ മകൻ ഷൗക്കത്ത് (60) ആണ് മരണപ്പെട്ടത്. മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് എത്തിയ ഷൗക്കത്തിനെ സ്വീകരിക്കാൻ സഹോദരൻ സുലൈമാൻ
കരിപ്പൂർ എയർപ്പോർട്ടിലെത്തിയിരുന്നു.
സഊദി ഹായിലിൽ നിന്ന് ഷാർജ വഴി ഇന്നലെ കരിപ്പൂർ എയർപോർട്ടിൽ വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനത്തിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുഹറ. മക്കൾ: റാസിഖ് (ദുബൈ), റുഖ്സാന, ഇർഫാന തസ്നി. മരുമക്കൾ: നിഷ്മ കാപ്പുങ്ങൽ ഉണ്ണ്യാൽ (എടത്തനാട്ടുകര) ഷബീബ് ആലങ്ങാടൻ (വേരുംപിലാക്കൽ), ഖാലിദ് കുന്നശ്ശേരി (മങ്കട കൂട്ടിൽ). സഹോദരങ്ങൾ: സുലൈമാൻ (കുവൈത്ത്),
ആയിശ, സൈനബ, ആസ്യ,
ലൈല. ഖബറക്കം ഇന്ന് മങ്കട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.




