ഇന്ന് രാത്രി മുതൽ ആക്രമണം തുടങ്ങും,ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങി 18 പ്രമുഖ കമ്പനികളിലെ ജീവനക്കാരോട് ഒഴിഞ്ഞു പോകാൻ ഇറാൻ

0
12
  • ആപ്പിൾ, ഗൂഗിൾ, മെറ്റ ഉൾപ്പെടെ വൻകിട അമേരിക്കൻ കമ്പനികളുടെ വിവിധ ആസ്ഥാനങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിലാണുള്ളത്

തെഹ്റാൻ: ലോകത്തെ വൻകിട ടെക് കമ്പനികളെ ലക്ഷ്യമാക്കി രാത്രി മുതൽ  പുതിയ ആക്രമണം ആരംഭിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങി 18 പ്രമുഖ കമ്പനികളാണ് പട്ടികയിലുള്ളത്. ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് അമേരിക്ക നടത്തുന്ന വധശിക്ഷകൾക്ക് ഈ കമ്പനികൾ കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം.

ഇറാൻ സമയം രാത്രി എട്ടു മണി (ഇന്ത്യൻ സമയം രാത്രി ഒൻപത് മണി) മുതൽ ആക്രമണം തുടങ്ങുമെന്നാണ് പ്രഖ്യാപനം. കമ്പനികളിലെ ജീവനക്കാർ ജീവൻ രക്ഷിക്കാനായി ഉടൻ തന്നെ തൊഴിലിടങ്ങൾ വിട്ടുപോകണമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഈ കമ്പനികളുടെ ഓഫീസുകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കർശന നിർദ്ദേശമുണ്ട്.

ആപ്പിൾ, മെറ്റ, ഗൂഗിൾ, മൈക്രോസോഫ്റ്റ്,ടെസ്‌ല, എൻവിഡിയ, ഇൻ്റൽ, ഐബിഎം∙,ബോയിങ്, സിസ്‌കോ, ഒറാക്കിൾ, ഡെൽ,ജെപി മോർഗൻ, ജിഇ (GE) തുടങ്ങിയ കമ്പനികളാണ് ആക്രമണലക്ഷ്യമായ കമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

ഇറാനിയൻ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സാങ്കേതിക സഹായം നൽകുന്ന കമ്പനികളെ വെറുതെ വിടില്ലെന്നാണ് ഇറാന്റെ നിലപാട്. ഓരോ വധശിക്ഷയ്ക്കും പകരമായി ഈ കമ്പനികളുടെ യൂണിറ്റുകൾ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സംഭവത്തെത്തുടർന്ന് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. അമേരിക്കയോ പ്രമുഖ കമ്പനികളോ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.