രാജ്യത്ത് സെന്‍സസ് രണ്ട് ഘട്ടങ്ങളായി നടക്കും; ആദ്യ ഘട്ടം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ

0
11

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യ ഘട്ടം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയായിരിക്കും. ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക. കേരളത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍ 30 വരെ നടക്കും.

വീടുകളില്‍ എത്തിയുള്ള വിവരശേഖരണം ജൂലൈ ഒന്ന് മുതല്‍ 30 വരെയായിരിക്കുമെന്നും കണക്കെടുപ്പിനായി കേന്ദ്രം 11718.24 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു.

സെന്‍സസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും. വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. കോടതിക്ക് മുമ്പാകെ തെളിവായി ഹാജരാക്കാനും സാധിക്കില്ല. ആദ്യ ഘട്ടം വീടുകളുടെ എണ്ണം പട്ടികപ്പെടുത്തും. ആദ്യഘട്ടത്തില്‍ 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങള്‍ തേടുക. രണ്ടാം ഘട്ടം ജനങ്ങളുടെ എണ്ണവും രേഖപ്പെടുത്തും. 19 ഭാഷകളില്‍ രേഖകള്‍ തയാറാക്കും. മൊബൈല്‍ ആപ്പ് വഴിയും സെന്‍സസ് നടത്തും. പൗരന്മാര്‍ക്ക് സ്വയം എന്യൂമറേഷന്‍ നല്‍കാനും സാധിക്കും.