കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യ വാചകത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ‘പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന ബില്ലിലെ വാചകത്തിനെതിരെയാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തിരമായി പിൻവലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.