വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി 41കാരന് മരിച്ചു. ജാര്‍ഖണ്ഡിലെ ജംഷഡ്പുരില് ശനിയാഴ്ചയാണ് സംഭവം. മാലിയന്ത ഗ്രാമത്തിൽ നിന്നുള്ള ലളിത് സിങ് ആണ് മരിച്ചത്.
രസഗുള തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടലുണ്ടായതോടെ ലളിത് സിങ്ങിനെ സഹായിക്കാന്‍ വിവാഹ സല്‍ക്കാരത്തിനെത്തിയ മറ്റ് അതിഥികളുമെത്തി. പക്ഷേ ശ്രമം വിഫലമായി. ഉടന്‍ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് രസഗുള തൊണ്ടയില്‍ കുടുങ്ങിയതോടെ ലളിതിന്റെ ശ്വാസനാളം പൂര്‍ണമായും അടഞ്ഞു. ശരീരത്തിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീണ ലളിത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു.





