“രണ്ടാം ഇടതുസർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം”; സർക്കാരിൻ്റെ മദ്യനയത്തിനെതിരെ കത്തോലിക്കാ സഭ

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭകൾ. രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ മദ്യശാലകളുടെ പ്രളയം ആയെന്നും സഭ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.

മദ്യവും ഇതര ലഹരി വസ്തുക്കൾ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാൻ അധികാരപ്പെട്ടവർ യഥേഷ്ടം മദ്യശാലകളെ വ്യാപിപ്പിക്കുന്നു. 2016ൽ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ആർജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണമെന്നും കത്തോലിക്കാ സഭ ആവശ്യപ്പെട്ടു. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിക്കുകയും ചെയ്തു.

മദ്യശാലകൾക്ക് സംസ്ഥാന സർക്കാർ യഥേഷ്ടം ലൈസൻസ് നൽകുന്നു. ഈ സാഹചര്യത്തിൽ എല്ലാ സമുദായ സംഘടനകളും മദ്യ-ലഹരിവിരുദ്ധ സമിതികൾ രൂപീകരിച്ച് സാമൂഹ്യവിപത്തിനെതിരെ രംഗത്തിറങ്ങണമെന്നും കെസിബിസി ആവശ്യപ്പെട്ടു.