കോഴിക്കോട്: എല്ലാ ഇന്ത്യക്കാർക്കും സഊദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ഉംറ തീർഥാടകർക്കും പ്രവാസികൾക്കുമുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ സർക്കാറുകൾ ഇടപെടണമെന്ന് കേരളൈറ്റ്സ് ഉംറ വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ സഊദി അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സഊദിയിൽ ക്വാറന്റൈൻ ആവശ്യമില്ല. എങ്കിലും കൊവാക്സിൻ സ്വീകരിച്ചവർക്ക് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തെത്തിയ ശേഷം മൂന്നു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ബാധകമാണ്.

എങ്കിലും നിലവിലെ സാഹചര്യത്തിൽ വിമാന സർവ്വീസുകളിലെ പ്രശ്നങ്ങളും മറ്റും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും പരിഹാരം കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ അനിവാര്യമാണെന്നും കോഴിക്കോട് കാലിക്കറ്റ് ടവർ ഹോട്ടലിൽ ചേർന്ന കേരള ഉംറ വെൽഫെയർ അസോസിയേഷൻ (KUWA)പ്രഥമ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
അബ്ബാസ് നദ്‌വി (ബാബുസ്സലാം ആലുവ) യുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം നിലവിലെ ഉംറ സാഹചര്യം വിലയിരുത്തുകയും ചെയ്തു. ഇന്ത്യയിൽ നിന്നും സഊദിയിലേക് നേരിട്ടുള്ള ഫ്‌ളൈറ്റ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വ്യാമായന മന്ത്രിയുടെ പ്രസ്താവനയിൽ അറിയുന്നത്. അതിന്റ അടിസ്ഥാനത്തിൽ എല്ലാ മെമ്പർമാർക്കും തുടർപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവാനുള്ള മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മെമ്പർമാരുടെ മെമ്പർഷിപ് പുതുക്കുന്നതോടൊപ്പം പുതിയ മെമ്പർഷിപ് ചേർക്കുകയും അവരെയും ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ തിരൂരിൽ വെച്ച് അടുത്ത് തന്നെ വിപുലമായ കൺവെഷൻ നടത്താനും തീരുമാനമായി.
സൈത് മുഹമ്മദ് കുഞ്ഞിപ്പ (സഫിയ ട്രാവൽസ് ) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ (ഖുറൈഷ് ട്രാവൽസ്) സ്വാഗതവും ഗാമ മുഹമ്മദ് അലി (ട്രഷറർ) നന്ദിയും പറഞ്ഞു. അബ്ദുറഷീദ് സഹാറ നിലവിലെ ഉംറ സാഹചര്യം വിലയിരുത്തി. ഷമീം ഫ്ലൈഹിന്ദ്, സിദ്ധിഖ് മർകസ് ട്രാവൽ മാർട്ട്, സലീം കൗസരി വാദി റഹ്മ എറണാകുളം, ഉള്ളട്ടിൽ ഉസ്താദ് തിരുവനന്തപുരം, ഇബ്രാഹീം ഹാജി ബിസ്മി തൃശൂർ, അബ്ദുൽ ഖാലിക് ഗുഡ് ഹോപ്, അബ്ദുൽ കരീം അറക്കൽ, ശാഹുൽ ഹമീദ് അലിഫ് ഇന്ത്യ എന്നിവർ പങ്കെടുത്തു.
വിദേശ ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി മന്ത്രാലയം




