റിയാദ്: ഇറാൻ-ഇസ്റാഈൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സഊദിയിലെ പ്രവാസികൾക്ക് അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. കൂടുതൽ ജാഗ്രതപുലർത്തണമെന്ന് എംബസി നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ സഊദി അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണമെന്നും നിർദേശമുണ്ട്. ഇന്ത്യൻ എംബസിയുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്.
റിയാദിലെ ഇന്ത്യൻ എംബസി അറിയിപ്പ്
- മേഖലയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, നിലവിൽ സഊദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും, സഊദി അറേബ്യയിൽ നിലവിലുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന ഉപദേശങ്ങൾ പാലിക്കാനും നിർദ്ദേശിക്കുന്നു.
- റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് തുടരുന്നു, ആവശ്യമെങ്കിൽ അപ്‌ഡേറ്റുകളും ഉപദേശങ്ങളും നൽകുന്നതാണ്.
- റിയാദിലെ ഇന്ത്യൻ എംബസിയുടെ 24*7 അടിയന്തര കോൺടാക്റ്റ് ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഇപ്രകാരമാണ്:
00-966-11-4884697
00-966-542126748 (വാട്ട്‌സ്ആപ്പ് മാത്രം)
800 247 1234 (ടോൾ-ഫ്രീ)
ഇമെയിൽ: cw.riyadh@mea.gov.ഇൻ
യു എ ഇ ഇന്ത്യൻ എംബസി അറിയിപ്പ്
അബുദാബി: ഇറാൻ-ഇസ്റാഈൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇയിലെ പ്രവാസികൾക്ക് അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണമെന്നും എംബസി നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം.
ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കും. അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്സാപ്പ് നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in.





