കെഎംസിസി കാരുണ്യ ഹസ്തം കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു


ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ‘കാരുണ്യ ഹസ്തം’ പദ്ധതിയുടെ ഭാഗമായി കൊവിഡ് കാരണം നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്ത പ്രവാസികൾക്ക് നൽകുന്ന സ്നേഹ സമ്മാന കിറ്റ് വിതരണത്തിന്റെ വണ്ടൂർ മണ്ഡലം തല ഉദ്ഘാടനം നടന്നു. പരിപാടി വണ്ടൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഫസലുൽ ഹഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വണ്ടൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ഉബൈദ് അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണ ഉദ്ഘാടനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് നിർവഹിച്ചു.

മജീദ്, ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജിദ്ദ റുവൈസ് ഏരിയ കെഎംസിസി വൈസ് പ്രസിഡന്റ്‌ സയ്യിദ് മുഹ്‌ദാർ തങ്ങൾ സ്വാഗതവും റിയാസ് ഖാൻ നന്ദിയും പറഞ്ഞു.