തിരുവനന്തപുരത്ത് 10 സിറ്റിങ് എംഎൽഎമാരെയും മല്‍സരിപ്പിക്കാൻ സിപിഎം

0
25

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ എല്ലാവരും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടാനും  ജില്ലാ സെക്രട്ടേറിയറ്റിൽ  നിർദേശം ഉയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൂടി പങ്കെടുത്ത ജില്ല സെക്രട്ടറിയേറ്റിൽ ഉയർന്ന നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും.

വി.ജോയ് വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് പുതിയ ജില്ല സെക്രട്ടറി വരും.  തിരുവനന്തപുരം , കോവളം സീറ്റുകൾ സി പി എം ഏറ്റെടുക്കണമെന്ന ആവശ്യം ജില്ല സെക്രട്ടറിയേറ്റിൽ ഉയർന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കും.

കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രന്‍

വര്‍ക്കല: വി.ജോയ്

പാറശാല: സി.കെ.ഹരീന്ദ്രന്‍

കാട്ടാക്കട: ഐ.ബി.സതീഷ്

നെയ്യാറ്റിന്‍കര: കെ.ആന്‍സലന്‍

ആറ്റിങ്ങല്‍: ഒ.എസ്.അംബിക

വാമനപുരം: ഡി.കെ.മുരളി

വട്ടിയൂര്‍ക്കാവ്: വി.കെ.പ്രശാന്ത്

നേമം: വി.ശിവന്‍കുട്ടി

അരുവിക്കര: ജി. സ്റ്റീഫന്‍