60 ശതമാനം വാഹനാപകടങ്ങളും പ്രധാന യുവാക്കളിൽ നിന്ന് : സഊദി ട്രാഫിക്

0
3116

ദമാം: 60 ശതമാനം വാഹനാപകടങ്ങളുടെയും പ്രധാന കാരണക്കാർ യുവാക്കളുടെ അശ്രദ്ധ മൂലമെന്ന് പഠനം. രാജ്യത്ത് ട്രാഫിക് അപകടങ്ങൾ റോഡ്, വാഹനം, വാഹനത്തിന്റെ ഡ്രൈവർ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങളിൽ പറയുന്നു. 94 ശതമാനം അപകടങ്ങളും വാഹനത്തിന്റെ ഡ്രൈവർ മൂലമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 6 ശതമാനം വാഹനത്തിനും റോഡിനുമിടയിലെ പ്രശ്നങ്ങൾ ആണ് കാരണം.

കിഴക്കൻ പ്രവിശ്യയിലെ ട്രാഫിക് അപകടങ്ങളിൽ 60 ശതമാനം യുവാക്കളാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ ഗതാഗത സുരക്ഷയെക്കുറിച്ചുള്ള സംസ്കാരത്തിന്റെ നിലവാരം ഉയർത്താൻ പ്രത്യേക കമ്മിറ്റി ശ്രമം തുടരുന്നുണ്ട്.

കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടങ്ങളിൽ 26 ശതമാനം കുറവ് വന്നിട്ടുണ്ട്. മരണങ്ങളും ഒന്നിലധികം പരിക്കുകളും 29 ശതമാനവും കുറഞ്ഞു. അപകടങ്ങളുടെ കാരണങ്ങളും ട്രാഫിക് സുരക്ഷയെക്കുറിച്ച് വാഹനമോടിക്കുന്നവരിൽ അവബോധം വളർത്തുന്നതിലും കമ്മിറ്റിയുടെ പങ്ക് കാരണമാണ് ഈ നേട്ടത്തിന് പിന്നിൽ.