സഊദിയിൽ കുട്ടികളുടെ പഠനം ഓൺലൈൻ ആയി തുടരും

0
2159

റിയാദ്: രാജ്യത്തെ പ്രൈമറി, കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ പഠനം ഓൺലൈൻ വഴി തന്നെയായി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.”മദ്രസതീ” പ്ലാറ്റ്‌ഫോമിലൂടെയും “റൗദതീ” പ്ലാറ്റ്‌ഫോമിലൂടെയുമുള്ള ഓൺലൈൻ പഠനം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയവും പബ്ലിക് ഹെൽത്ത് അതോറിറ്റിയും അംഗീകരിച്ച മുൻകരുതൽ നടപടികളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനിടയിൽ, ആരോഗ്യ പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും തുടർന്നും പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പുകൾക്കും ഓഫീസുകൾക്കും എല്ലാ പൊതുവിദ്യാഭ്യാസ സ്കൂളുകൾക്കും നിർദ്ദേശം നൽകിയതായും മന്ത്രാലയം സൂചിപ്പിച്ചു.