ജാതി സെൻസസ് വേണമെന്ന് പറയുന്നവർക്ക് കേരളത്തിൽ മറവി രോഗം; മുന്നണികളെ വിമർശിച്ച് സുപ്രഭാതം

0
16

ജാതി സെൻസസിൽ മുന്നണികളെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതത്തിലും ലേഖനം. ജാതി സെൻസസ് വേണമെന്ന് പറയുന്നവർക്ക് കേരളത്തിൽ മറവി രോഗം. ജാതി സെൻസസ് ഇപ്പോഴും തിരുനക്കര തന്നെയെന്ന് വിമർശനം. പിന്നോക്ക മേഖലയിൽ നിൽക്കുന്നവർക്ക് മുന്നോട്ട് വരാനുള്ള അവസരം ഇല്ലാതാകുന്നു.

സാമ്പത്തിക സംവരണം ആവേശത്തോടെ നടപ്പിലാക്കിയവരാണ് ഇടതുപക്ഷം. നിലപാടിൽ വെള്ളം ചേർക്കില്ലെന്ന് പറയുന്നവർ ഇക്കാര്യത്തിൽ അഴകൊഴമ്പൻ നയം സ്വീകരിക്കുന്നുവെന്നും വിമർശനം ഉയർത്തിയിട്ടുണ്ട്. അതേ സമയം കോൺഗ്രസ് നിലപാട് പറയാൻ മടിക്കുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ജാതി സെൻസസിഷ കണ്ണടച്ച് ഇരുട്ടാക്കുന്നവർ എന്ന പേരിലാണ് ലേഖനം എഴുതിയിരിക്കുന്നത്.