മക്ക ഹറമിൽ KMCC പ്രവർത്തകനായ യുവാവ് നിര്യാതനായി

0
145

മക്ക: മലപ്പുറം പൊന്മള സ്വദേശിയായ യുവാവ് മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി ഹവാലി ഏരിയ കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായ  സാദിഖ് പൊന്മള (33) യാണ് അന്തരിച്ചത്. ഹജ് സെൽ വളണ്ടിയറും മത്താജിർ സഊദി സൂപ്പർമാർക്കറ്റിലെ ജോലിക്കാരനുമായിരുന്നു.

വിശുദ്ധ മക്കയിലെ ഹറമിലാണ് മരണം സംഭവിച്ചത്. പരേതനായ പുവ്വല്ലൂർ മൊയ്തീൻ കുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: മങ്കരത്തൊടി ഷഹർബാനു ഹാജിയാർപള്ളി. മകൻ: ഷാദിന്നഹാൻ. സഹോദരങ്ങൾ: ആഷിക്ക്, മുഹമ്മദ് റക്കാദ്, റഹീന.

മയ്യത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ബഷീർ മാനിപുരത്തിന്റെ നേതൃത്വത്തിൽ കെ.എം.സി.സി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.