കാസര്‍കോട്: സുന്നി ഐക്യത്തിന് ആഹ്വാനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയോ വിട്ടുനിർത്തപ്പെടുകയോ ചെയ്തതായ വ്യക്തികളോ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവരൊക്കെ പ്രശ്‌നങ്ങൾ തീർക്കാൻ വേണ്ടി മുന്നോട്ടുവരണം. ചില സംവിധാനങ്ങളെയൊക്കെ സമസ്ത വിട്ടുനിർത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ച് അവർ തിരിച്ചുവരണം. വ്യക്തികളാണെങ്കിലും അങ്ങനെ തന്നെ. സമസ്ത എന്നത് വലിയ സംഘടന തന്നെയാണ്. ഇതിന്റെ വലിപ്പം മനസിലായില്ലേ, അതിനെ നിസാരമാക്കാനോ വേദനിപ്പിക്കാനോ ആരും ശ്രമിക്കരുത്. ഒത്തൊരുമിച്ച് പോകാൻ വേണ്ടി എല്ലാവരും ശ്രമിക്കണം”- ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
സമസ്ത വിളിച്ചാല്‍ വരും എന്ന് മാത്രമല്ല പോകേണ്ട എന്ന് പറഞ്ഞാല്‍ പോകുകയുമില്ല. സമസ്തയുടെ വലുപ്പം എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. സമസ്തയെ നിസ്സാരമാക്കാന്‍ ആരും മെനക്കെടരുത്. വേദനിപ്പിക്കാന്‍ ആരും മെനക്കെടരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.





