ജിദ്ദ കെഎംസിസി സ്നേഹ സംഗമം: പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ഡിസംബർ 1നു തലപ്പാറ പുള്ളാട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന സ്നേഹ സംഗമം വൻ വിജമാകുവാൻ എ.ആർ നഗർ പഞ്ചായത്ത് മുസ്‌ലിം ലീഗ്, കെ എം സി സി മറ്റു പോഷക കമ്മറ്റികൾ ചേർന്ന് സംഘടിപ്പിച്ച പ്രചരണ കൺവെൻഷൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് ആസ്ഥാനമായ കൊളപ്പുറം നഹാ സൗധം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജിദ്ദ കെ എം സി സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന കെഎംസിസി പ്രവർത്തകർക്ക് ജിദ്ദ കെ എം സി സി നൽകുന്ന സ്നേഹ സമ്മാനം, സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗമായി പ്രവാസം നിറുത്തിയവർക് പെൻഷൻ വിതരണം, വിവിധ സി. എച്ച് സെന്ററുകൾക് നൽകുന്ന ധന സഹായത്തെക്കുറിച്ചു വിശദീകരിച്ച അദ്ദേഹം മലപ്പുറം ജില്ലയിലെ 14 മണ്ഠലങ്ങൾക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും എത്തിച്ചേരുന്ന കെ എം സി സി പ്രധിനിധികൾ പങ്കെടുക്കുന്ന സ്നേഹ സംഗമം ചരിത്ര വിജയമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്നും ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . ജിദ്ദ എ.ആർ നഗർ പഞ്ചായത്ത് കെ എം സി സി ട്രഷറർ അസൈൻ ഹാജി ഏറമ്പത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഏ ആർ നഗർ പഞ്ചായത്ത് മുസ്‌ലിം ലീഗ്‌ പ്രസിടന്റ് എ.പി ഹംസ, ജനറൽ സെക്രട്ടറി ഇസ്മായിൽ പൂങ്ങാടൻ, പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ.കെ കുഞ്ഞി മുഹമ്മദ്, സി. പി മരക്കാർ, ഒ.സി ഹനിഫ , ഇബ്രാഹിം കുട്ടി കുരിക്കൾ, ജിദ്ദ കെ എം സി സി വൈസ് പ്രസിടണ്ട് വി.പി മുസ്തഫ, പി. എം.എ ജലീൽ, അബ്ദുൾറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് കാവുങ്ങൽ ലിയാഖത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിടണ്ട് യാസർ ഓളക്കൻ, ഡോ.കാവുങ്ങൽ മുഹമ്മദ്, വേങ്ങര മണ്ടലം മുസ്‌ലിം ലീഗ് ട്രഷറർ അലി അക്ബർ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ.കെ സകരിയ, സി.കെ ജാബീർ ഏ ആർ നഗർ സർവ്വീസ് ബാങ്ക് പ്രസിഡന്റ് എ.പി അസീസ്, പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മെയ്തീൻ കുട്ടി കേതേരി,അബഹ കെ എം സി സി സെക്രട്ടറി മൻസൂർ മംഗലശ്ശേരി,വാർഡ് മെമ്പർ ജാബിദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെപി ഹംസയുടെ ഖിറാഅത്തോടെ ആരംഭിച്ച സദസ്സിനു പിടി ഹനീഫ സ്വാഗതവും പികെ മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു. അഷ്‌റഫ് കൊതേരി, ഇസ്മായിൽ കാവുങ്ങൽ എന്നിവർ നേതൃത്വം നൽകി